ചെന്നൈ: തമിഴ്നാട് ചെങ്കല്‍പ്പേട്ടില്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കന്യാകുമാരി സ്വദേശി മണികണ്ഠനാണ് മരിച്ചത്.
അപകടത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം.
ചെന്നൈയില്‍ നിന്ന് കോയമ്ബത്തൂരിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ബസില്‍ 40 യാത്രക്കാരുണ്ടായിരുന്നു. കനത്ത മഴയില്‍ ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് കരുതുന്നത്.
ഇതോടെ, ബസ് നിയന്ത്രണം വിട്ട് റോഡരികിലെ കുഴിയിലേക്ക് മറിയുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
അപകടത്തില്‍ പരിക്കേറ്റവരെ ചെങ്കല്‍പ്പേട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്കുകള്‍ ഗുരുതരമല്ലെന്നാണ് വിവരം.


