തിരുവനനന്തപുരം: അനാരോഗ്യത്തെ തുടര്‍ന്ന് കാനം രാജേന്ദ്രൻ മൂന്ന് മാസത്തെ അവധി ആവശ്യപ്പെട്ടതിനു പിന്നാലെ സിപിഐയുടെ നിര്‍ണായക നേതൃയോഗം ഇന്ന് ചേരും.സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് അവധി നല്‍കണമെന്ന കാനം രാജേന്ദ്രന്റെ ആവശ്യത്തില്‍ സംസ്ഥാന എക്സിക്യൂട്ടീവ് തുടര്‍ തീരുമാനം എടുക്കും. കാനത്തിന് പകരം പാര്‍ട്ടിയെ നയിക്കാൻ ആരെത്തും എന്ന തീരുമാനവും എക്സിക്യൂട്ടീവ് യോഗത്തിലുണ്ടായേക്കും.
വലതുകാല്‍പാദം മുറിച്ചു മാറ്റിയ കാനം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്നതിനാല്‍ പുതിയ സംസ്ഥാന സെക്രട്ടറിയെ ഉടൻ തീരുമാനിച്ചേക്കും.


