കണ്ണൂര്‍: കടബാധ്യതയേ തുടര്‍ന്ന് ക്ഷീരകര്ഷകന് ജീവനൊടുക്കി. കൊളക്കാട് സ്വദേശി എം.ആര്.ആല്‍ബര്‍ട്ട് ആണ് മരിച്ചത്.ഇന്ന് രാവിലെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന് ബാങ്കില്‍നിന്ന് ജപ്തി നോട്ടീസ് കിട്ടിയിരുന്നു. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന.25 വര്‍ഷം കൊളക്കാട് ക്ഷീര സഹകരണസംഘം പ്രസിഡന്റായിരുന്നു ആല്‍ബര്‍ട്ട്. കഴിഞ്ഞ മാസമാണ് സ്ഥാനമൊഴിഞ്ഞത്.

