തിരുവനന്തപുരം: കുടിവെള്ളക്ഷാമത്തെ തുടര്‍ന്ന് പെരുമാതുറ തീരദേശ പാത ഉപരോധിച്ച് നാട്ടുകാര്‍. അഴൂര്‍ പഞ്ചായത്തിലെ കൊട്ടാരം തുരുത്ത് നിവാസികളാണ് റോഡ് ഉപരോധിച്ച് പ്രതിഷേധിക്കുന്നത്.
കുടിവെള്ളം കിട്ടാതായിട്ട് ഒരാഴ്ചയായെന്നും ഇതുവരെയും പരിഹാരമുണ്ടായില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.ഉപരോധത്തെ തുടര്‍ന്ന് പെരുമാതുറ തീരദേശ പാതയില്‍ വൻ ഗതാഗത കുരുക്കാണ് ഉണ്ടായിരിക്കുന്നത്.

