തിരുവനന്തപുരം: ജനകീയ ഹോട്ടലുകളുടെ കുടിശികയുടെ ഒരു ഗഡു നവകേരള സദസിനു മുന്‍പ് നല്കാന് തിരക്കിട്ട ശ്രമം. പണം അനുവദിക്കണമെന്നാവശ്യപ്പെട്ട് തദ്ദേശ സ്വയംഭരണ വകുപ്പ് വീണ്ടും ധനവകുപ്പിനെ സമീപിച്ചു. 35 കോടിയിലേറെയാണ് നിലവില്‍ കുടിശിക. സര്‍ക്കാരിന്റെ വാക്കും വിശ്വസിച്ച് 20 രൂപയക്ക് ഊണു നല്കിയവരാണ് കടംകയറി പെരുവഴിയിലായത്.
അന്നമൂട്ടിയവര്ക്കുള്ള കുടിശിക തീര്‍ക്കണമെന്നാണ് പൊതുവികാരം. എന്നാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് തടസമായി ധനവകുപ്പ് പറയുന്നത്. 35,കോടിയിലധികം രൂപയാണ് കുടിശ്ശിക. കുടുംബശ്രീയുടെ പ്ലാന്‍ ഫണ്ടും ഇതിനായി ഉപയോഗിക്കും.ജനകീയ ഹോട്ടല്‍ നടത്തുന്ന ഒരു വിഭാഗം ആളുകള്‍ കഴിഞ്ഞ ദിവസം സെക്ക്രട്ടേറിയറ്റ് പടിക്കല്‍ സമരപരിപാടികള്‍ നടത്തിയിരുന്നു.


