ആലുവ : ചാത്തന്‍പുറത്ത് എട്ടുവയസുകാരിയെയാണ് പീഡിപ്പിച്ച പ്രതി മലയാളിയാണെന്നും അറസ്റ്റ് ഉടനുണ്ടാകുമെന്നും ആലുവ റൂറല്‍ എസ്.പി. പറഞ്ഞു. കുട്ടിയും ദൃക്സാക്ഷിയും പ്രതിയെ തിരിച്ചറിഞ്ഞതായും എസ്.പി. വ്യക്തമാക്കി. പ്രതി തിരുവനന്തപുരം സ്വദേശിയാണെന്ന് സൂചനയുണ്ട്. മൊബൈല്‍ മോഷണം ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതിയാണ് ഇയാള്‍.ത്. അതിഥിത്തൊഴിലാളികളുടെ മകളാണ് പീഡനത്തിന് ഇരയായത്. ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം പാടത്ത് ഉപേക്ഷിക്കുകയായിരുന്നു.
പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. പരുക്കേറ്റ കുട്ടിയെ കളമശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിച്ചു. പരുക്ക് ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പാതിരാത്രിയില്‍ കുഞ്ഞിന്റെ കരച്ചില് കേട്ട് അയല്‍വാസികളായ മൂന്നുപേരുടെ സമയോചിത ഇടപെടലാണ് കു?ഞ്ഞിന്റെ ജീവന് രക്ഷിച്ചത്. പൊലീസ് കാണിച്ച ചിത്രത്തില്‍നിന്ന് പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ലെന്നും നേരിട്ടുകണ്ടാല്‍ തിരിച്ചറിയാനായേക്കുമെന്നുംം സുകുമാരന്‍ പറഞ്ഞു


