തിരുവനന്തപുരം: പുതുപ്പള്ളിയിലെ ജനങ്ങളില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍. എല്ലാത്തരം വിമര്‍ശനങ്ങളെയും സ്വാഗതം ചെയ്യുന്നുവെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
തിരഞ്ഞെടുപ്പിന് ഒന്‍പത് നാള് മാത്രം ശേഷിക്കെ പൂര്‍ണ്ണ ആത്മവിശ്വാസമാണ് തനിക്കെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. തനിക്കും കുടുംബത്തിനും നേരെ ഉയരുന്ന വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നു എന്നും വിമര്‍ശനങ്ങള്‍ സ്വയം തിരുത്താന്‍ അവസരം നല്‍കുന്നതാണെന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി. രണ്ടുദിവസത്തെ ഇടവേളയ്ക്കു ശേഷം നാളെ വീണ്ടും വാഹന പര്യടനം നടത്തും. 29, 30, 31 തിയതികളില്‍ വീണ്ടും ഇടവേളയായിരിക്കും. ശേഷം ഒന്ന്, രണ്ട് തിയതികളോടെ വാഹന പര്യടനം പൂര്‍ത്തിയാക്കും. ചാണ്ടി ഉമ്മന്‍ പൊതു പ്രചാരണത്തിന് ഇടവേള എടുത്തിട്ടുണ്ടെങ്കിലും യുഡിഎഫ് നേതാക്കള്‍ കുടുംബ സംഗമങ്ങളിലും പൊതുയോഗങ്ങളിലും സജീവമാണ്.
ഉമ്മന്‍ചാണ്ടിയുടെ 41-ാം ചരമദിനത്തോടനുബന്ധിച്ച് തലസ്ഥാനത്ത് സംഘടിപ്പിച്ച പ്രാര്‍ഥനകളില്‍ ചാണ്ടി ഉമ്മനും കുടുംബവും പങ്കെടുത്തു. കോട്ടയം പുതുപ്പള്ളി വീട്ടിലേയും പുതുപ്പള്ളി പള്ളിയിലേയും ചടങ്ങുകള്‍ക്കുശേഷമാണ് 41-ാം ചരമദിന ചടങ്ങുകള്‍ക്ക് ചാണ്ടി ഉമ്മനും കുടുംബവും തിരുവനന്തപുരത്തെ വീട്ടിലെത്തിയത്. പള്ളിയിലും വീട്ടിലും പ്രത്യേക പ്രാര്‍ഥനകള്‍ ഉണ്ടായിരുന്നു. ശാന്തിഗിരിയില്‍ അടക്കം സ്വകാര്യ സന്ദര്‍ശനം നടത്തിയ ശേഷം വൈകുന്നേരത്തോടെ പുതുപ്പള്ളിയില്‍ തിരിച്ചെത്തും.