ന്യൂഡല്‍ഹി: 2007ലെ അജ്മീര്‍ ദര്‍ഗ സ്ഫോടനക്കേസില്‍ ബോംബുകളെത്തിച്ച മലയാളി സുരേഷ് നായര്‍ ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേനയുടെ പിടിയിലായി.
സംഭവത്തിന് ശേഷം ഒളിവിലായിരുന്ന സുരേഷ് നായര്‍ നര്‍മദ നദീതീരത്തെ തീര്‍ത്ഥാടന സ്ഥലത്തേക്ക് പോകുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പിടിയിലായത്. മൂന്ന് പേര് കൊല്ലപ്പെടുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ സ്ഫോടക വസ്തുക്കള്‍ എത്തിച്ചത് സുരേഷ് നായരാണെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു.
കേസിലെ പ്രധാന പ്രതിയായ സുരേഷ് നായരെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) രണ്ട് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. കേസില്‍ സന്ദീപ് ദാങ്കേ, രാമചന്ദ്ര എന്നിവരെ ഇനിയും പിടികൂടാനുണ്ട്. അതേസമയം, കേസിലെ മുഖ്യസൂത്രധാരനെന്ന് പൊലീസ് ആരോപിച്ച സ്വാമി അസിമാനന്ദയെ സംശയത്തിന്റെ ആനുകൂല്യം നല്കി 2017ല്‍ ജയ്പൂരിലെ എന്‍.ഐ.എ കോടതി കുറ്റവിമുക്തനാക്കിയിരുന്നു.ാേ

