തിരുവനന്തപുരം: ശബരിമലയില്‍ 52കാരിയെ ആക്രമിച്ച സംഭവത്തില്‍ അറസ്റ്റിലായ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ മോചനത്തിനായി ക്ലിഫ് ഹൗസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള അറിയിച്ചു. സുരേന്ദ്രന്റെ അറസ്റ്റിനെതിരെ നിയമനടപടി സ്വീകരിച്ച് മുന്നോട്ട് പോകുമെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി.
മുഖ്യമന്ത്രിയുമായി പൊതുസംവാദത്തിന് തയ്യാറാണെന്നും ശനിയാഴ്ച തൃശൂര്‍, കോഴിക്കോട് പൊലീസ് കമ്മിഷണര്‍മാരുടെ ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തുമെന്നും ശ്രീധരന്‍പിള്ള അറിയിച്ചു. ചിത്തിര ആട്ടവിശേഷത്തിനിടെ നടന്ന ആക്രമണങ്ങളുടെ പേരില്‍ അറസ്റ്റിലായ സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു.

