മൂവാറ്റുപുഴ: വലിച്ചെറിയല്‍ മുക്ത കേരളം പദ്ധതിയുടെ ഭാഗമായി മൂവാറ്റുപുഴ നഗരസഭയുടെ നേതൃത്വത്തില്‍ പൊതു ശുചീകരണം സംഘടിപ്പിച്ചു. നിരവധി പേര് പങ്കെടുത്ത ശുചീകരണത്തില്‍ നഗര റോഡുകളുടെ ഇരു വശങ്ങളില് നിന്നായി അഞ്ച് ടണ്‍ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു. നഗരസഭ ചെയര്മാന് പി.പി. എല്‍ദോസ് ഉദ്ഘാടനം ചെയ്തു. സ്റ്റാന്റിംങ് കമ്മിറ്റി ചെയര്മാന്മാരായ അജി മുണ്ടാട്ട്, പി.എം. അബ്ദുള്‍ സലാം, പ്രമീള ഗിരീഷ് കുമാര്‍, നിസ അഷറഫ്, ജോസ് കുര്യാക്കോസ്, പ്രതിപക്ഷ നേതാവ് ആര്. രാകേഷ്, ജിനു ആന്റണി, കെ.ജി. അനില്‍ കുമാര്‍, അസം ബീഗം, പി.വി. രാധാകൃഷ്ണന്, ബിന്ദു സുരേഷ് കുമാര്‍, ഫൗസിയ അലി, ജോളി മണ്ണൂര്‍, സെബി.കെ.സണ്ണി, രാജശ്രീ രാജു, ബിന്ദു ജയന്, അമല്‍ ബാബു, കെ.കെ. സുബൈര്‍, ലൈല ഹനീഫ, സി.ഡി.എസ്. ചെയര്‍പഴ്സണ്‍ പി.പി. നിഷ, ഷിജു മുത്തേടന്‍, ഫാ. ആന്റണി പുത്തന്‍കുളം, പ്രഫ. ജോസുകുട്ടി ഒഴുകയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
മുവാറ്റുപുഴ നഗരത്തെ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച മാസ് ക്ലീനിംഗില്‍ റെസിഡന്‍സ് അസോസിയ ഷനുകള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശ വര്‍ക്കര്‍മാര്‍, അംഗന്‍വാടി ജീവനക്കാര്‍, വ്യാപാരികള്‍, ക്ലീന്‍ മുവാറ്റുപുഴ ഭാരവാഹികള്‍, നിര്‍മ്മല സ്കൂള്‍, കോളജിലെ എന്‍.സി.സി., സ്കൗട്ട് കേഡറ്റുകള്‍, വാക്കിംഗ് ക്ലബ് അംഗങ്ങള്‍, ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന് ഭാരവാഹികള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, നഗരസഭ ശുചീകരണ തൊഴിലാളികള്‍ തുടങ്ങി വിവിധ മേഖലകളിലുളളവര്‍ അണിനിരന്നു. ഇതിന്റെ ഭാഗമായി നഗര നിരത്തുകളിലും ഒഴിഞ്ഞ പ്രദേശങ്ങളിലും പുഴയിലും മാലിന്യങ്ങള്‍ തളളുന്നവരെ പിടികൂടാന്‍ ഒമ്പത് ലക്ഷം രുപ ചിലവഴിച്ച് നീരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുമെന്ന് ചെയര്മാന് പി.പി. എല്‍ദോസ് പറഞ്ഞു. ഇതിന് പുറമെ രാപകല്‍ ഭേദമില്ലാതെ പ്രത്യക സ്ക്വാഡുകള്‍ നിരീക്ഷണം നടത്തും.
പൊതുജന പങ്കാളിത്തതോടെ പ്രവര്‍ത്തിക്കുന്ന സ്ക്വാഡ് കണ്ടെത്തുന്ന
നിയമം ലംഘകര്‍ക്ക് 10000 രൂപയില്‍ കുറയാത്ത പിഴയും തടവുശിക്ഷയും ലഭിക്കും.