കോണ്‍ഗ്രസ് 115കടന്നു, ബിജെപി : 81, ജെഡിഎസ് : 23 സീറ്റുകളില്‍ മാത്രം

ബെംഗളൂരു:കന്നഡമണ്ണില്‍ കേവല ഭൂരിപക്ഷവും കടന്ന് കോണ്‍ഗ്രസിന്റെ തേരോട്ടം, പാര്‍ട്ടി എംഎല്‍എമാരോട് ബംഗല്‍രുവില്‍ എത്താന്‍ നേതൃത്വം നിര്‍ദേശം നല്കി.
കോണ്‍ഗ്രസ്. അഞ്ച് മേഖലകളിലാണ് കോണ്‍ഗ്രസ് ലീഡ് നിലനിര്‍ത്തുന്നത്. ഏറ്റവും ഒടുവിലത്തെ വിവരങ്ങള്‍ പ്രകാരം കോണ്‍ഗ്രസ് 115 സീറ്റുകളില്‍ ലീഡുണ്ട്. 81 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. ജെഡിഎസ് 23 സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്.
ബിജെപിയുടെ ഓപ്പറേഷന് താമര നീക്കം തടയുകയെന്ന ഉദ്ദേശത്തില്‍ കൂടിയാണ് എംഎല്‍എമാരോട് ബംഗല്രുവിലെത്താന് കോണ്‍ഗ്രസ് നിര്‍ദേശിച്ചത്. അധികാരത്തില്‍ തിരിച്ചെത്താന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് കഴിഞ്ഞ ദിവസം ബിജെപി നേതാക്കള്‍ പ്രതികരിച്ചിരുന്നു.


