കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരളാ സന്ദര്‍ശനം നേരത്തെയാക്കി. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് പ്രചരണ പരിപാടി ഉളളതിനാലാണ് സന്ദര്‍ശനം ഒരു ദിവസം നേരത്തെയാക്കിയത്. ഏപ്രില്‍ 25ന് നടക്കേണ്ട സന്ദര്‍ശനം 24 ലേക്കാണ് മാറ്റിയത്. ബിജെപിയുടെ പ്രചരണത്തിന്റെ ഭാഗമായിട്ടാണ് പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനം.
കൊച്ചിയില്‍ നടക്കുന്ന റാലിയിലും തേവര എസ്എച്ച് കോളേജ് ഗ്രൗണ്ടിലെ യുവം പരിപാടിയിലുമാണ് മോദി പങ്കെടുക്കുക. പരിപാടിയില്‍ ഈയിടെ കോണ്‍ഗ്രസ് വിട്ട അനില്‍ ആന്റണിയും മോദിക്കൊപ്പം വേദി പങ്കിടും. അനില്‍ ആന്റണിയുടെ ബിജെപിയിലെ ആദ്യത്തെ പരിപാടി ആയിരിക്കും ഇത്.


