കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ദത്ത് വിവാദത്തില്‍ കുഞ്ഞിനെ തൃപ്പൂണിത്തുറ ദമ്പതികള്‍ക്ക് കൈമാറി. ഹൈക്കോടതി നിര്‍ദേശ പ്രകാരം സിഡബ്ല്യൂസിയുടേതായിരുന്നു നടപടി. കുഞ്ഞിന്റെ താത്കാലിക സംരക്ഷണത്തിനു വേണ്ടി ആറുമാസത്തേക്കാണ് ദമ്പതികള്‍ക്ക് കൈമാറിയത്. കുഞ്ഞിനെ ദമ്പതികള്‍ക്ക് കൈമാറുന്ന വിഷയത്തില്‍ നിലപാടെടുക്കുന്നതിന് സിഡബ്ല്യൂസിയെ നേരത്തെ കോടതി ചുമതലപ്പെടുത്തിയിരുന്നു.
വിവാദത്തിനു പുറമെ കുഞ്ഞിനെ ശിശുക്ഷേമ വകുപ്പ് ഏറ്റെടുക്കുകയായിരുന്നു. ഇതോടെ ദമ്പതികള്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി ശിശുക്ഷേമ സമിതിയുടെ വിശദീകരണം ഇതിനിടെ തേടുകയും ചെയ്തു. പിന്നാലെയാണ് കുഞ്ഞിന്റെ താല്‍ക്കാലിക സംരക്ഷണം ദമ്പതികള്‍ക്ക് നല്കാന് ഹൈക്കോടതി അനുകൂല ഉത്തരവിട്ടത്. 20 വര്‍ഷമായി കുട്ടികളില്ലാത്തതിനെ തുടര്‍ന്നാണ് ദത്തെടുക്കാന്‍ തീരുമാനിച്ചതെന്ന് ദമ്പതിമാര്‍ കോടതിയെ ബോധിപ്പിച്ചിരുന്നു.


