തിരുവനന്തപുരം: പ്രമോജ് ശങ്കര്‍ കെഎസ്ആര്‍ടിസിയുടെ ജോയിന്റ് മാനേജിംഗ് ഡയറക്ടറായി ചുമതലയേറ്റു. സുശീല്‍ഖന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിയമനം. കെഎസ്ആര്‍ടിസിയില്‍ പ്രൊഫഷണലുകളെ കൊണ്ടുവരുന്നതിനായാണ് പ്രമോജ് ശങ്കറെ ജോയിന്റ് മാനേജിംഗ് ഡയറക്ടറായി നിയമിച്ചത്. ഡെപ്യൂട്ടേഷന് കാലാവധി കഴിയുന്നത് വരേയോ മൂന്ന് വര്‍ഷത്തേക്കോ അദ്ദേഹത്തിന് കെഎസ്ആര്‍ടിസിയില്‍ ജോയിന്റ് എംഡിയായി തുടരാവുന്നതാണ്. നിലവില്‍ അദ്ദേഹം അഡീഷണല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറാണ്. എന്നാല്‍ പ്രമോജ് ശങ്കര്‍ ജോയിന്റ് എം ഡിയെന്ന അധിക ചുമതല ഏറ്റെടുക്കുന്നതിനാല്‍ കെഎസ്ആര്‍ടിസിക്ക് അധിക സാമ്പത്തിക ബാധ്യതയും ഇല്ലെന്നാണ് റിപ്പോര്‍ട്ട്.
ഗതാഗത വകുപ്പിന്റെ തന്നെ എഞ്ചിനിയറിംഗ് കോളേജില്‍ നിന്നുമാണ് അദ്ദേഹം പഠിത്തം പൂര്‍ത്തിയാക്കിയത്. ശ്രീചിത്ര എഞ്ചിനീയറിം?ഗ് കോളേജില്‍ നിന്നും ബിടെക്കും മദ്രാസ് ഐഐടിയില്‍ നിന്നും എം ടെക്കും അദ്ദേഹം പാസായി. അദ്ദേഹം മികച്ച പ്രവര്‍ത്തനമാണ് അഡീഷണല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറെന്ന നിലയില്‍ പ്രമോജ് ശങ്കര്‍ കാഴ്ചവെച്ചത്.


