തൃശൂര്‍: തൃപ്രയാറില്‍ ടോറസ് ലോറി സ്കൂട്ടറില്‍ ഇടിച്ച് അധ്യാപിക മരിച്ചു. ചെന്ത്രാപ്പിന്നി സ്വദേശിനി നാസിനി(35) ആണ് മരിച്ചത്. തൃപ്രയാറിലെ സ്വകാര്യ സ്കൂളിലെ അദ്ധ്യാപികയാണ് നാസിനി. ഇന്ന് രാവിലെ ഏട്ട് മണിയോടെയാണ് സംഭവം. തൃപ്രയാര്‍ സെന്ററിന് വടക്ക് ഭാഗത്തായിരുന്നു അപകടം നടന്നത്.
ഇവര്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടറില്‍ ലോറി ഇടിച്ചതിനെ തുടര്‍ന്ന് റോഡിലേക്ക് വീഴുകയായിരുന്നു. ലോറി നാസിനിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു. ചെന്ത്രാപ്പിന്നി മൂന്നാക്കപ്പറമ്പില്‍ ഫൈസലിന്റെ ഭാര്യയാണ്. മൃതദേഹം കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.


