മുവാറ്റുപുഴ:പൊതുജനങ്ങൾക്ക് ഇരിക്കാനുള്ള ഫർണിച്ചറുകൾ നൽകി എൻജിഒ യൂണിയൻ മാതൃകയായി. യുണിയൻ ലക്ഷ്യമിടുന്ന ജനപക്ഷ സിവിൽ സർവീസിന്റെ ഭാഗമായാണ് വില്ലേജ് ഓഫീസുകളുടെ ഭൗതിക സാഹചര്യം വിപുലീകരിക്കുവാൻ യുണിയൻ തുടക്കമിട്ടത്.
ജനങ്ങൾ ദൈനം ദിനം വന്നു പോകുന്ന ഓഫീസുകൾ എന്നതിനാലാണ് സംസ്ഥാനത്തെ 400 വില്ലേജ് ഓഫീസുകളിൽ ആദ്യപടിയായി ഭൗതിക സാഹചര്യം മെച്ചപ്പെടുത്താൻ യൂണിയൻ തീരുമാനിച്ചത്.
കേരള എൻ.ജി.ഒ യൂണിയൻ മുവാറ്റുപുഴ ഏരിയ കമ്മിറ്റി കല്ലൂർക്കാട്, ആരക്കുഴ ,വെള്ളൂർക്കുന്നം
വില്ലേജ് ഓഫീസുകളിൽ പൊതുജനങ്ങൾക്ക് ഇരിക്കാനുള്ള ഫർണിച്ചറുകൾ വിതരണം ചെയ്തു ചെയ്തു. മുവാറ്റുപുഴ സിവിൽ സ്റ്റേഷനിൽ ചേർന്ന ചടങ്ങിൽ എൽദോ എബ്രാഹം എം.എൽ.എ വെള്ളൂർക്കുന്നം വില്ലേജ് ഓഫീസിലേക്കുള്ള ഫർണിച്ചർ വില്ലേജ് ഓഫീസർ എ.പി. സന്തോഷിന് നൽകി പദ്ധതി ഉദ്ഘാടനം ചെയ്തു. യുണിയൻ ഏരിയ പ്രസിഡന്റ് കെ.കെ.പുഷ്പ അദ്ധ്യക്ഷയായി.
ആരക്കുഴ വില്ലേജ് ഓഫീസിലേക്കുള്ള ഫർണിച്ചർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാന്ദ്ര കെന്നഡിയിൽ നിന്നും വില്ലേജ് ഓഫീസർ പി.എം.റഷീദ് ഏറ്റുവാങ്ങി. കല്ലൂർക്കാട് വില്ലേജ് ഓഫീസിൽ പഞ്ചായത്ത് പ്രസിഡന്റ് ആശ ജിഫിയിൽ നിന്നും വില്ലേജ് ഓഫീസർ പി.എം.മഞ്ജു ഫർണിച്ചർ ഏറ്റ് വാങ്ങി.

ചടങ്ങുകളിൽ ആരക്കുഴ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സിബി കുര്യാക്കോസ് ,മുവാറ്റുപുഴ തഹസിൽദാർ മധുസൂദനൻ , യുണിയൻ സംസ്ഥാന കമ്മിറ്റിയംഗം സി.കെ സതീശൻ, ജില്ലാ സെക്രട്ടറിയറ്റംഗം ടി.എം.സജീവ് , എരിയ സെക്രട്ടറി കെ.എം.മുനീർ, ജോയിന്റ് സെക്രട്ടറി കെ.എസ്.സുരേഷ്, വൈസ് പ്രസിഡന്റ് ടി.വി വാസുദേവൻ , ട്രഷറർ ആർ. സുനിൽ കുമാർ , എം.കെ.ഹസൈനാർ , എം. എം കുഞ്ഞുമൊയ്തീൻ
ആർ രാഗേഷ്
എന്നിവർ സംസാരിച്ചു.