കോഴിക്കോട്: ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റായി എസ് സതീഷിനേയും സെക്രട്ടറിയായി എ എ റഹീമിനേയും തെരഞ്ഞെടുത്തു. എസ് കെ സജീഷ് ആണ് ട്രഷറര്‍.90 അംഗ സംസ്ഥാന കമ്മിറ്റിയേയും സമ്മേളനം തെരഞ്ഞെടുത്തു.

സതീഷിഷും അഡ്വ.എ എ റഹീമും
സഹഭാരവാഹികൾ
പി നിഖിൽ, കെ റഫീഖ്, പി ബി അനൂപ്, ചിന്താ ജെറോം, വി കെ സനോജ് എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും മനു സി പുളിക്കൽ, കെ പ്രേംകുമാർ, കെ യു ജനീഷ് കുമാർ, എം വിജിൻ എന്നിവരെ വൈസ് പ്രസിഡന്റുമാരായും തെരഞ്ഞെടുത്തു.
സെക്രട്ടറിയേറ്റ് അംഗങ്ങൾ
സി ജെ സജിത്ത്, പി കെ മുബഷീർ, ഡോ. പ്രിൻസി കുര്യാക്കോസ്, രമേഷ് കൃഷ്ണൻ, സജേഷ് ശശി, എസ് ആർ അരുൺ ബാബു, കെ പി പ്രമോഷ്, കെ ഷാജർ, ജെ എസ് ഷിജുഖാൻ, വി വസീഫ്, ജെയ്ക് സി തോമസ്, എസ് കവിത എന്നിവരാണ് സെക്രട്ടറിയേറ്റ് അംഗങ്ങൾ

ട്രഷറര്‍ കെ സജീഷ്
കോതമംഗലം കുത്തുകുഴി സ്വദേശിയായ എസ് സതീഷ് സി പി ഐ എം എറണാകുളം ജില്ലാ കമ്മിറ്റി അംഗവും യുവജനക്ഷേമ ബോർഡ് അംഗമാണ്. ഡിവൈഎഫ്ഐ എറണാകുളം ജില്ലാ സെക്രട്ടറിയും സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായിരുന്നു. വിരുത്തേലിമറ്റത്തിൽ ശശിധരൻ നായരുടേയും ലളിതയുടേയും മകനാണ്. ഭാര്യ :ആര്യ . രണ്ട് മക്കളുണ്ട്.
അഭിഭാഷകനായ എ എ റഹീം നിലവിൽ ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വർക്കല മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു. വിദ്യാർഥി പ്രസ്ഥാനത്തിലുടെ പൊതുരംഗത്തെത്തി. കേരളാ സര്‍വകലാശാല യൂണിയന് ചെയര്മാന്, സിന്‍ഡിക്കറ്റംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ എസ് കെ സജീഷ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് അംഗമാണ്. സിപിഐ എം പേരാമ്പ്ര എരിയാ കമ്മിറ്റി അംഗമാണ്.



