ഒരു ഗ്രാമത്തെ ഞെട്ടിച്ച കൊലപാതക പരമ്പരകളുടെ പിന്നാമ്പുറ കഥകള്‍ പറയുകയാണ് ഐ.പി.സി. 302 എന്ന ചിത്രം. ഹാഫ്മൂണ്‍ സിനിമാസിന്റെ ബാനറില്‍ ഷാജു റാവുത്തര്‍ കഥ എഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം തെങ്കാശിയിലും പരിസരങ്ങളിലുമായി പൂര്‍ത്തിയായി. ഉടന്‍ തീയേറ്ററിലെത്തും.
ആക്ഷന്‍ പ്രാധാന്യമുള്ള ഒരു കുറ്റാന്വേഷണ ചിത്രമാണിത്. വ്യത്യസ്തമായ കഥയും, അവതരണവും ചിത്രത്തെ മികച്ചതാക്കുന്നു. അരിസ്റ്റോ സുരേഷ് ഒരു ആദിവാസി നേതാവായി ആലപിക്കുന്ന ഗാനം പ്രേക്ഷകരുടെ മനസ് കീഴടക്കും.
ഹാഫ്മൂണ്‍ സിനിമാസിനു വേണ്ടി ഷാജു ആര് നിര്‍മ്മിക്കുന്ന ഐ.പി.സി. 302 എന്ന ചിത്രം ഷാജു റാവുത്തര്‍ കഥ എഴുതി സംവിധാനം ചെയ്യുന്നു. തിരക്കഥ, സംഭാഷണം -ജെ.സത്യന്, ക്യാമറ – ഐ.ഷെഫീക്ക്, എഡിറ്റിംഗ് -റെയാന്‍ ടൈറ്റസ്, ഗാനങ്ങള്‍ – അനീഷ് പൂയപ്പള്ളി, സംഗീതം – ശ്രീരാജ്, ആലാപനം – അരിസ്റ്റോ സുരേഷ്, ശിവകുമാര്‍ , ആര്‍ട്ട് -ആല്വിന് കടപ്പാക്കട ,മേക്കപ്പ് – ശിവജി, ആര്.കെ.പത്തനാപുരം, കോസ്റ്റ്യൂം – റഷീദ് കൊല്ലം, സംഘട്ടനം – സന്തോഷ് കൊല്ലം, ക്യാപ്റ്റന്‍ ഗിരീഷ്, നൃത്തം – സതീഷ് പല്ലവി, റെക്കാര്‍ഡിസ്റ്റ് – ബിജു,പ്രഭാകരന്, ശരവണന്, സ്റ്റുഡിയോ – ത്രി കൊല്ലം, പി.ആര്.ഒ- അയ്മനം സാജന്, വിതരണം -എഫ്.എന്‍ എന്റെര്ടൈമെന്റ്.
അരിസ്റ്റോ സുരേഷ്, കെ.വി.ശങ്കര്‍, രമേശ് വിളപ്പില്‍ശാല, ഷാജു റാവുത്തര്‍, മഹേഷ്, രാജേഷ് ഭാഗ്യരാജ്, സന്തോഷ് കൊല്ലം, ക്യാപ്റ്റന്‍ ഗിരീഷ്,ദീപിന്, സുധീന്ദ്ര കുമാര്‍, ജെ.സത്യന്, ശിവജി, റെയാന്‍, ഷഹീര്‍, ഉല്ലാസ്, ഡോ.സതീഷ്, സുജിത്ത്കരിപ്ര,ശ്യാം ,ശ്രീഹരി, അജ്മി ,കനകലത, ബീന രാജേഷ്,ശ്യാമിലി ഗിരീഷ്, മാസ്റ്റര്‍ മിഷാന്‍ എന്നിവര്‍ അഭിനയിക്കുന്നു.


