തിരുവനന്തപുരത്ത് യുവാവിനെ പാറക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാട്ടായിക്കോണം സ്വദേശി അരുണ്‍ വിനോദ് (26) ആണ് മരിച്ചത്. പോത്തന്‍കോട് ചുറ്റിക്കര പാറക്കുളത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ വെള്ളിയാഴ്ച അരുണിനെ കാണാതായെന്നു ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ പൊലീസിന് പരാതി നല്‍കിയിരുന്നു.
