കൊല്ലം: യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അടൂര്‍ പഴകുളം സ്വദേശിയായ ലക്ഷ്മി പിള്ളയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ചടയമംഗലം അക്കോണത്താണ് സംഭവം.
ഭര്‍ത്താവ് കിഷോര്‍ രാവിലെ കുവൈറ്റില്‍ നിന്നെത്തിയപ്പോള്‍ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് മാതാവിനെ വിളിച്ചു വരുത്തുകയായിരുന്നു. ശേഷം വാതില്‍ ചവിട്ടി പൊളിച്ച് അകത്തു കയറിയപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഒരു വര്‍ഷം മുമ്പാണ് കിഷോറും ലക്ഷ്മിയും തമ്മിലുള്ള വിവാഹം നടന്നത്.


