ഇന്ത്യയുടെ വാരണ് ബഫറ്റ് എന്നറിയപ്പെടുന്ന രാകേഷ് ജുന്‍ജുന്‍വാല അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ 6.45ന് ഹൃദയാഘാതം സംഭവിച്ചാണ് മരണം. ഉടന്‍ ബ്രീച്ച് കാന്‍ഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല.
ഇന്ത്യന്‍ ഓഹരി നിക്ഷേപത്തിലെ അതികായനും പ്രമുഖ വ്യവസായിയുമായ ജുന്‍ജുന്‍വാല. ഫോബ്സ് പട്ടിക പ്രകാരം 5.5 ബില്യണ്‍ ഡോളര്‍ ആസ്തിയാണ് രാകേഷ് ജുന്‍ജുന്‍വാലയ്ക്കുള്ളത്.
വിവിധ ആരോഗ്യ പ്രശ്നങ്ങളാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി ജുന്‍ജുന്‍വാല അവശ നിലയിലായിരുന്നു. ആകാശ എയറിന്റെ ലോഞ്ചില്‍ വീല്‍ചെയറിലാണ് ജുന്‍ജുന്‍വാല എത്തിയിരുന്നത്.
രാകേഷ് ജുന്‍ജുന്‍വാലയുടെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.

