സംസ്ഥാനത്ത് ശക്തമായ മഴയെ തുടര്‍ന്ന് നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, ആലപ്പുഴ, പാലക്കാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രഫഷനല്‍ കോളജുകള്ക്കടക്കമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എംജി സര്‍വകലാശാല നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി, പുതുക്കിയ തീയതി പിന്നീട്.
അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തല്‍ എട്ട് ജില്ലകളില്‍ വീണ്ടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. മലപ്പുറം,കോഴിക്കോട്, വയനാട്, കാസര്‍കോട്, കൊല്ലം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം ജില്ലയില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചു.
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിങ്കളാഴ്ചവരെ ശക്തമായ മഴ തുടരാനാണ് സാധ്യത. പത്തനംതിട്ട ജില്ലയിലെ പമ്പ, അച്ചന്‍കോവില്‍, മണിമല നദികളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. ചാലക്കുടിപ്പുഴയിലും ജലനിരപ്പ് ഉയരുകയാണ്. ചാലക്കുടിപ്പുഴയുടെ തീരത്തു നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു തുടങ്ങി.


