കാരക്കോണം മെഡിക്കല്‍ കോളജ് അഴിമതി കേസില്‍ സി.എസ്.ഐ ദക്ഷിണ കേരള മഹായിടവക മോഡറേറ്റര്‍ ബിഷപ്പ് ധര്‍മരാജ് റസാലത്തെ ഇന്ന് ഇ.ഡി ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാവുമെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും സഭാ പ്രതിനിധികള്‍ അറിയിച്ചു. മെഡിക്കല്‍ കോളജ് പ്രവേശനത്തിന് ലക്ഷങ്ങള്‍ തലവരിപ്പണം വാങ്ങിയതും സഭാ ഇടപാടുകളെന്ന പേരില്‍ നടന്ന അനധികൃത സ്വത്ത് സമ്പാദനവുമാണ് ഇ.ഡി അന്വേഷിക്കുന്നത്.
തിങ്കളാഴ്ച സഭാ ആസ്ഥാനത്തും മെഡിക്കല്‍ കോളജിലുമടക്കം വിവിധ ഇടങ്ങളില്‍ പരിശോധന നടത്തിയിരുന്നു. രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാവും ചോദ്യം ചെയ്യല്‍. ബിഷപ്പിനൊപ്പം ആരോപണ വിധേയനായ സഭാ സെക്രട്ടറി പ്രവീണിനെ ചോദ്യം ചെയ്യാനും തീരുമാനമുണ്ട്. പക്ഷെ പ്രവീണ്‍ വീട്ടിലില്ല.

