കരുനാഗപ്പള്ളി: മയക്കു മരുന്ന് ഉപയോഗത്തിനെതിരെ യുവാക്കളെ പ്രബുദ്ധരാക്കിതിന് സംസ്ഥാന മദ്യവര്‍ജ്ജന സമിതി ഏര്‍പ്പെടുത്തിയ 2022ലെ ഐക്കണ്‍ പുരസ്ക്കാരം എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ (ഗ്രേഡ്) പി.എല്‍. വിജി ലാല്‍ അര്‍ഹനായി. 10,001 രൂപയും ഫലകവും ജൂണ്‍ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തില്‍ തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില്‍ നടക്കുന്ന ചടങ്ങില്‍ എക്സ്. എം.പി. പന്ന്യന്‍ രവീന്ദ്രന് വിജിലാലിന് സമ്മാനിക്കും.
പന്ന്യന്‍ രവീന്ദ്രന്, കാര്യവട്ടം ശ്രീകണ്ഠന് നായര്‍, എം.എസ്. ഫൈസല്‍ ഖാന്, ജോണ്സണ് എടയറന് മുള എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.

