കലാഭവന്‍ ഷാജോണിന്റെ പോലീസ് വേഷങ്ങളുടെ കൂട്ടത്തിലേക്ക് ശക്തമായ മറ്റൊരു കഥാപാത്രം കൂടി. സത്യസന്ധനും സമര്‍ത്ഥനുമായ ഡിവൈഎസ്പി മാണി ഡേവിസ്. ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ജോണറിലുള്ള ‘പ്രൈസ് ഓഫ് പോലീസി ‘ലാണ് ഷാജോണിന്റെ പുതിയ പോലീസ് വേഷം.
എബിഎസ് സിനിമാസിന്റെ ബാനറില്‍ അനീഷ് ശ്രീധരന് നിര്‍മ്മാണവും രാഹുല്‍ കല്യാണ്‍ രചനയും ഉണ്ണി മാധവ് സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം ‘പ്രൈസ് ഓഫ് പോലീസി’ ന്റെ പൂജ കൊച്ചിയില്‍ നടന്നു. അമ്മയുടെ ആസ്ഥാന മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത സംവിധായകന് ജോഷി ആദ്യതിരി തെളിച്ചു.
കലാഭവന്‍ ഷാജോണിനു പുറമെ മിയ, രാഹുല്‍ മാധവ്, റിയാസ്ഖാന്, തലൈവാസല്‍ വിജയ്, സ്വാസിക, മറീന മൈക്കിള്‍, വൃദ്ധി വിശാല്‍, സൂരജ് സണ്‍, ജസീല പര്‍വീണ്‍, വികെ ബൈജു, കോട്ടയം രമേഷ്, അരിസ്റ്റോ സുരേഷ്, നാസര്‍ ലത്തീഫ്, ഷഫീഖ് റഹ്മാന്, ബിജു പപ്പന്, പ്രിയാമേനോന്‍, സാബു പ്രൗദീന്‍, മുന്‍ഷി മധു, റോജിന്‍ തോമസ് എന്നിവരും അഭിനയിക്കുന്നു.
ഛായാഗ്രഹണം – ഷമിര്‍ ജിബ്രാന്, ലൈന്‍ പ്രൊഡ്യൂസര്‍- അരുണ്‍ വിക്രമന്, സംഗീതം, പശ്ചാത്തല സംഗീതം- റോണി റാഫേല്‍, പ്രൊഡക്ഷന്‍ കണ്ട്രോളര് – ജയശീലന്‍ സദാനന്ദന്, എഡിറ്റിംഗ് – അനന്തു എസ് വിജയ്, ഗാനരചന – ബി കെ ഹരിനാരായണന്, പ്രെറ്റി റോണി, ആലാപനം – കെഎസ് ഹരിശങ്കര്‍, നിത്യാ മാമ്മന്‍, അനാമിക, കൊറിയോഗ്രാഫി – കുമാര്ശാന്തി മാസ്റ്റര്‍, കല- അര്‍ക്കന്‍ എസ് കര്‍മ്മ, ചമയം – പ്രദീപ് വിതുര, കോസ്റ്റിയും – ഇന്ദ്രന്‍സ് ജയന്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ – ജിനി സുധാകരന്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് – രാജേഷ് എം സുന്ദരം, അസ്സോസിയേറ്റ് ഡയറക്ടര്‍ – അരുണ്‍ ഉടുമ്പന്‍ചോല, അസിസ്റ്റന്റ് ഡയറക്ടേഴ്സ് – അനീഷ് കെ തങ്കപ്പന്, സുജിത്ത് സുദര്ശന്, പ്രൊഡക്ഷന്‍ മാനേജേഴ്സ് – പ്രസാദ് മുണ്ടേല, ഗോപന് ശാസ്തമംഗലം, ഡിസൈന്‍സ് – പ്രമേഷ് പ്രഭാകര്‍, സ്റ്റില്‍സ് – അജി മസ്കറ്റ്,
ജൂണ്‍ 29-ന് ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷന്‍സ് തിരുവനന്തപുരം, ബാംഗ്ളൂര്‍, ചെന്നൈ എന്നിവിടങ്ങളാണ്.


