കൊച്ചി: കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് നടന് ദേവന്. പിണറായി വിജയന് എന്തെല്ലാം നല്ല കാര്യങ്ങള്‍ കേരളത്തില്‍ ചെയ്യുന്നുണ്ട്. പക്ഷേ മാദ്ധ്യമങ്ങള്‍ അതൊന്നും ജനശ്രദ്ധയില്‍ കൊണ്ടുവരുന്നില്ല.

പൊലീസ് വിഷയത്തില്‍ അല്ലാതെ മറ്റൊരു വിഷയത്തിലും ഈ സര്‍ക്കാര്‍ പിന്നോട്ട് പോയിട്ടില്ല.കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാരില്‍ ഒരാളാണ് പിണറായി വിജയന് എന്ന കാര്യത്തില്‍ സംശയമില്ല’ -ദേവന് പറഞ്ഞു. മാദ്ധ്യങ്ങള്ക്കെതിരെ കടുത്ത വിമര്‍ശമാണ് ദേവന് ഉന്നയിച്ചത്. ‘മാദ്ധ്യമങ്ങളുടെ ഇടപെടല്‍ പലപ്പോഴും അനാവശ്യമാണ്. കേരളത്തില്‍ അല്ലാതെ മറ്റൊരു സംസ്ഥാനത്തും മാദ്ധ്യമങ്ങള്‍ ഇത്ര അധികം സ്വാതന്ത്ര്യം എടുക്കുന്നത് കാണാനാകില്ല. കടക്ക് പുറത്ത് എന്ന് പിണറായി പറഞ്ഞതില്‍ ഒരിക്കലും തെറ്റ് പറയാന്‍ കഴിയില്ലന്നും ദേവന് കൂട്ടിച്ചേര്‍ത്തു.കേരളകൗമുദിക്ക് നല്കിയ അഭിമുഖത്തിലാണ് ദേവന് പിണറായിയെ പ്രശംസിച്ചത്. ‘



