ചെവി വേദന സഹിക്കാനാകാതെ ആശുപത്രിയില്‍ എത്തിയ വീട്ടമ്മയുടെ ചെവിട്ടുള്ളില് നിന്നു കണ്ടെത്തിയത് ജീവനുള്ള പഴുതാരയെ.തായ്വാനിലെ ചിയായിലാണ് സംഭവം.ചെവിക്കുള്ളില്‍ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയ 52കാരിയുടെ ചെവിയില്നിന്നാണ് നാല് ഇഞ്ച് നീളമുള്ള പഴുതാരയെ പുറത്തെടുത്തത്.
കുറച്ചു ദിവസമായി ചെവിക്കുള്ളില്‍ കഴിയുകയായിരുന്ന പഴുതാരയെ ജീവനോടെയാണ് ഡോക്ടര്‍മാര്‍ പുറത്തെടുത്തത്.10 സെന്റീ മീറ്ററോളം നീളമുള്ള പഴുതാരയെ കണ്ട് ഞെട്ടിയിരിക്കുകയാണ് ആശുപത്രി അധികൃതരും ഡോക്ടര്‍മാരും.
ചെവിക്കുള്ളില്‍ എന്തോ ഇഴയുന്നതായി സംശയം തോന്നിയ വീട്ടമ്മ പരിശോധനയ്ക്കായി ചാങ് ഗുംഗ് മെമ്മോറിയല്‍ ആശുപത്രിയില്‍ എത്തിയതായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ചെവിക്കകത്ത് പഴുതാരയെ കണ്ടെത്തി. പിന്നീട് കടിയേറ്റാല്‍ പ്രതിരോധിക്കുന്നതിനായി അനസ്തെറ്റിക് സ്പ്രേ പ്രയോഗിച്ചതിനുശേഷം ചവണ ഉപയോഗിച്ചാണ് പഴുതാരയെ ഡോക്ടര്‍മാര്‍ പുറത്തെടുത്തത്.അതേസമയം സ്ത്രീയുടെ ചെവിടിന് യാതൊരു തകരാറും സംഭവിച്ചിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.


