കരുനാഗപ്പള്ളി നഗര പ്രദേശത്തെ മതില് കെട്ടി തിരിച്ച് ഒറ്റപ്പെടുത്തുന്ന എലിവേറ്റഡ് ഹൈവേ ഒഴിവാക്കി പില്ലര്‍ ഫ്ളൈഓവര്‍ സ്ഥാപിക്കണമെന്നും അല്ലാത്തപക്ഷം ജനങ്ങളെ സംഘടിപ്പിച്ച് വന്‍ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുമെന്നും കര്‍ഷക കടാശ്വാസ കമ്മീഷന് അംഗം കെ.ജി. രവി. അണ്ഓര്ഗനൈസ് വര്‍ക്കേഴ്സ് & എംപ്ലോയീസ് കോണ്‍ഗ്രസ്സ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കരുനാഗപ്പള്ളി ഹെഡ്പോസ്റ്റോഫീസിന് മുന്നില്‍ കേന്ദ്രമന്ത്രിക്ക് പ്രതിഷേധ കത്ത് പോസ്റ്റ് ചെയ്ത് പ്രതിഷേധം പ്രകടിപ്പിക്കുന്ന സമരപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യു.ഡബ്ല്യു.ഇ.സി നിയോജക മണ്ഡലം പ്രസിഡന്റ് ബി. മോഹന്‍ദാസ് അദ്ധ്യക്ഷത വഹിച്ചു. കരുനാഗപ്പള്ളി കോണ്‍ഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് എന്‍.അജയകുമാര്‍, യു.ഡബ്ല്യു.ഇ.സി സംസ്ഥാന ജനറല്‍ സെക്രട്ടറി ബോബന്.ജി.നാഥ്, ജില്ലാ ഭാരവാഹികളായ എന്‍.സുഭാഷ്ബോസ്, പെരുമാനൂര്‍ രാധാകൃഷ്ണന്, ജി. കൃഷ്ണപിള്ള, എന്‍.രമണന്, അഡ്വ. ബി. ബിനു, ചൂളൂര്‍ഷാനി, ദിലീപ്, ഫിലിപ്പ്മാത്യു, കവിത്തറ മോഹനന്, കാര്ത്തികേയന്, ബിനോയ് കരിമ്പാലില്‍, പുന്നൂര് ശ്രീകുമാര്‍, ജോയ്സണ്‍ കുരുപ്പിള, പി.വി.ബാബു, ഹമീദ്കുഞ്ഞ് എന്നിവര്‍ സംസാരിച്ചു.


