കാക്കനാട്: ഒന്നര വര്‍ഷത്തോളം മുവാറ്റുപുഴ ksrtc ഡിപോയിലെ ബോണ്ട് ബസ്സില്‍ ഡ്രൈവറായിരുന്ന ടിഎസ് ഇക്ബാലിന് ആദരമൊരുക്കി യാത്രക്കാര്‍. ബോണ്ട് ബസ്സിലെ സ്ഥിരം യാത്രകരുടെ കൂട്ടായിമയാണ് ആവേശകരമായ ആദരവ് ഇക്ബാലിന് നല്‍കിയത്. ബോണ്ടിലെ പ്രഥമ അംഗവും റവന്യൂ ഫെയര്‍ കോപ്പി സൂപ്രണ്ട് തസ്തികയില്‍ വിരമിക്കുന്ന എംപി മുഹമ്മദ് കുഞ്ഞ് സാറിനും ബോണ്ട് അംഗങ്ങള്‍ ആവേശകരമായ യാത്രയയാപ്പ് നല്കി.
കാക്കനാട് സിവില്‍ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ കളക്ട്രേറ്റ് ഹൂസൂര്‍ ശിരസ്തിതാര് ജോര്‍ജ് ജോസഫ് ഇരുവര്‍ക്കും മൊമെന്റോകള്‍ നല്കി ആദരിച്ചു. ചടങ്ങില്‍ ചാലക്കുടി എംപി ബെന്നി ബഹനാന്, മുവാറ്റുപുഴ എംഎല്‍എ മാത്യു കുഴലനാടന്ന്റെയും ആശംസകത്തുകള് കളക്ട്രേറ്റ് സാര്‍ജെന്റ് രാമചന്ദ്രന് വായിച്ചു. ചടങ്ങില്‍ മായ, മഞ്ജുള, റഹീം, ബോബി റോസ്, മുഹമ്മദ് കുഞ്ഞ് ഇക്ബാല്‍, നിഷ അബ്ദുല്‍ സലാം തുടങ്ങിയവര്‍ സംസാരിച്ചു.


