ഗ്യാസിന് വ്യാഴാഴ്ചഎണ്ണക്കമ്പനികൾ കുത്തനെ വില കൂട്ടി. കഴിഞ്ഞ അഞ്ചു മാസത്തിനിടയിൽ വച്ച് ആറാംതവണയാണ് വില വര്‍ധിപ്പിക്കുന്നത്. ഇത്തവണ സബ്സിഡി ഇല്ലാത്ത സിലിണ്ടറിന് 61 രൂപയും സബ്സിഡി ഉള്ള സിലിണ്ടറിന് 2 രൂപ 94 പൈസയുമാണ് കൂട്ടിയത്. ഗ്യാസിന് അടിക്കടി വില വര്‍ധിക്കുന്നതിനാല്‍ കേന്ദ്രത്തിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്.
അന്താരാഷ്ട്ര വിപണിയില്‍ വില വ്യത്യാസം ഉണ്ടായതും രൂപയുടെ മൂല്യ തകര്‍ച്ചയുമാണ് വില വര്‍ധനയ്ക്ക് കാരണമെന്നുമാണ് ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് അധികൃതര്‍ പറയുന്നത്. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കെ ഗ്യാസ് സിലിണ്ടറുകള്‍ക്ക് വില വര്‍ധിപ്പിക്കുന്നത് കേന്ദ്രസര്‍ക്കാരിനെതിരെ ജനരോഷം ശക്തമാകാന്‍ കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.


