റെയില്‍വെ ചരക്ക് കൂലി വര്‍ദ്ധിപ്പിച്ചു. 8.75 ശതമാനമാണ് വര്‍ദ്ധനവ്.കല്‍ക്കരി, ഇരുമ്ബയിര്, സ്റ്റീല്‍ തുടങ്ങിയവ കൊണ്ടുപോകുന്നതിനുള്ള നിരക്കാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. അതേസമയം, സിമെന്റ്, പെട്രോളിയം ഉത്പന്നങ്ങള്‍, ധാന്യങ്ങള്‍, യൂറിയ എന്നിവ കൊണ്ടുപോകുന്നതിനുള്ള നിരക്ക് വര്‍ധിപ്പിച്ചിട്ടില്ല.
റെയില്‍വെ ലക്ഷ്യമിടുന്നതു 3,300 കോടി രൂപയുടെ അധിക വരുമാനമാണ് .അതിനായാണ് , ഇരുമ്ബയിര്, സ്റ്റീല്‍ ,കൽക്കരി തുടങ്ങിയവയുടെ ചരക്ക് കൂലി വര്‍ദ്ധിപ്പിച്ചത്. ഊര്‍ജമേഖലയെ ഇത് സാരമായി തന്നെ ബാധിക്കുമെന്നാണ് കണക്കുകൂട്ടൽ .


