നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പഞ്ചാബില്‍ എത്തും. പഞ്ചാബില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള അതിവേഗ പാതയടക്കമുള്ള പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. ഫിറോസ്പുരില്‍ നടക്കുന്ന പ്രചാരണ റാലിയിലും പ്രധാനമന്ത്രി പങ്കെടുക്കും. അതേസമയം റാലി തടയാന്‍ കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.
ഡല്‍ഹി- അമൃത്സര്‍- കത്ര എക്സ്പ്രസ് വേ, അമൃത്സര്‍-ഉന വിഭാഗത്തിന്റെ നാലുവരിപ്പാത, മുകേരിയന്‍- തല്‍വാര പുതിയ ബ്രോഡ് ഗേജ് റെയില്‍വേ ലൈന്‍, ഫിറോസ്പൂരിലെ ജഏക സാറ്റലൈറ്റ് സെന്റര്‍, കപൂര്‍ത്തലയിലും ഹോഷിയാര്‍പൂരിലും രണ്ട് പുതിയ മെഡിക്കല്‍ കോളജുകള്‍ എന്നിങ്ങനെ 42.750 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി നിര്‍വഹിക്കുക.
അതേസമയം സംയുക്ത കിസാന്‍ മോര്‍ച്ചയിലെ പ്രധാന സംഘടനയായ ബികെയു ഏകതാ അടക്കം പത്തു സംഘടനകളാകും പ്രതിഷേധത്തില്‍ പങ്കെടുക്കും. ഹരിയാനയിലെ കര്‍ഷകരും ഒപ്പംചേരും.
എന്നാല്‍ കര്‍ഷകരുടെ നീക്കം മനപ്പൂര്‍വം പ്രശ്നങ്ങള്‍ സൃഷ്ടിക്കാനാണെന്ന് ബിജെപി പ്രതികരിച്ചു. കര്‍ഷക സംഘടനകളുടെ ആഹ്വാനം കണക്കിലെടുത്ത് പ്രദേശത്ത് സുരക്ഷ കൂട്ടിയിട്ടുണ്ട്.


