ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്കായുള്ള സാഫ് ചാമ്പ്യന്‍ഷിപ് കിരീടം ഇന്ത്യക്ക്. ഫൈനലില്‍ നേപ്പാളിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് (3-0 ) പരാജയപ്പെടുത്തി. ഇന്ത്യ നേടുന്ന എട്ടാം സാഫ് കപ്പാണിത്. നായകന് സുനില്‍ ഛേത്രിയാണ് ഇന്ത്യയുടെ കിരീടത്തില്‍ നിര്‍ണായക ഘടകമായത്.
ഛേത്രി സാഫ് കപ്പില്‍ നേടുന്ന അഞ്ചാം ഗോള്‍ കൂടിയാണിത്. ഒപ്പം അന്താരാഷ്ട്ര ഫുട്ബോളില്‍ താരത്തിന്റെ ഗോള്‍നേട്ടം 80 ആയി ഉയര്‍ന്നു. ഇതോടെ അന്താരാഷ്ട്ര മത്സരങ്ങളില്‍ ഏറ്റവുമധികം ഗോള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ഛേത്രി ലയണല്‍ മെസ്സിയ്ക്ക് ഒപ്പമെത്തി.
നായകന് സുനില്‍ ഛേത്രിയും മധ്യനിര താരം സുരേഷ് സിംഗും മലയാളി താരം സഹല്‍ അബ്ദുള്‍ സമദുമാണ് ഇന്ത്യയ്ക്ക് വേണ്ടി ലക്ഷ്യം കണ്ടത്. 49ാം മിനിറ്റില്‍ സുനില്‍ ഛേത്രിയാണ് ഇന്ത്യയ്ക്കായി ആദ്യ ഗോള്‍ നേടിയത്. 50ാം മിനിറ്റില്‍ സുരേഷ് സിംഗും 90+1ാം മിനിറ്റില്‍ മലയാളി താരം സഹല്‍ അബ്ദുല്‍ സമദും ഗോള്‍ നേടി.