ഡല്‍ഹി: സുപ്രീംകോടതിയില്‍ കേസുകള്‍ കൈകാര്യം ചെയ്ത വിധത്തില്‍ ഖേദം പ്രകടിപ്പിച്ച് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. വ്യാഴാഴ്ച കോടതി നടപടികള്‍ നടക്കുന്നതിനിടെയാണ് കേസുകള്ക്കുണ്ടാകുന്ന കാലതാമസത്തെക്കുറിച്ച് അദ്ദേഹം വിമര്‍ശനം ഉന്നയിച്ചത്.
പത്തോളം മാര്‍ഗനിര്‍ദ്ദേശങ്ങളാണ് അദ്ദേഹം മറ്റ് ന്യായാധിപന്മാരുമായുള്ള ചര്‍ച്ചയില്‍ മുന്നോട്ടുവച്ചത്. കോടതിയുടെ പ്രവര്‍ത്തന ദിവസങ്ങളില്‍ ലീവ് എടുക്കരുത്. പ്രവര്‍ത്തന സമയങ്ങളില്‍ കോടതി മുറിയില്‍ ഉണ്ടാകണം. ജോലികള്‍ ചെയ്യുന്നതില്‍ മാത്രം ശ്രദ്ധകൊടുക്കണം. ജുഡീഷ്യറിയെ അഴിമതിയില്‍നിന്ന് മുക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജുഡീഷ്യറിയിലെ അഴിമതി വച്ചുപൊറുപ്പിക്കാന്‍ സാധിക്കാത്തതാണെന്ന് അദ്ദേഹം നിരീക്ഷിച്ചു. ജോലി ചെയ്യാന്‍ മടികാണിക്കുന്ന ജഡ്ജിമാരെ പിന്‍വലിക്കണം. മികച്ച വേതനം ജഡ്ജിമാര്‍ക്കും വേണം. അല്ലെങ്കില്‍ പ്രലോഭനങ്ങള്‍ക്ക് വഴിപ്പെട്ടേക്കാം. ജുഡീഷ്യറിയില്‍ ഒഴിവുള്ള തസ്തികകളില്‍ നിയമനം നടത്തണം. അല്ലെങ്കില്‍ അത് മുഴുവന്‍ സംവിധാനത്തേയും ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.


