വെല്ലിങ്ടന്‍: ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തോടു പതറാതെ പ്രതികരിച്ച ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേനു നൊബേല്‍ സമാധാന സമ്മാനം നല്‍കണമെന്ന് ആവശ്യമുയരുന്നു.

ജസിന്‍ഡയ്ക്കു നൊബേല്‍ സമ്മാനം നല്‍കണമെന്ന് ആവശ്യപ്പെട്ട് 2 ഹര്‍ജികളാണുള്ളത്. 18,000ത്തിലേറെ പേര് ഇതിനകം ഇതില്‍ ഒപ്പുവച്ചു കഴിഞ്ഞു. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരോടുള്ള ആദരവായി ന്യൂസീലന്‍ഡ് 29നു ദേശീയ ഓര്മ ദിനം ആചരിക്കും.


