ബ്രിട്ടന്: അവിശ്വാസപ്രമേയം അതിജീവിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് ബ്രെക്സിറ്റ് കുരുക്കഴിക്കാന്‍ ശ്രമം തുടങ്ങി. 306നെതിരെ 325വോട്ടിനാണ് മേയ് അവിശ്വാസപ്രമേയം മറികടന്നത്. യൂറോപ്യന്‍ യൂനിയനുമായി ഒപ്പുവെച്ച ബ്രെക്സിറ്റ് കരാര്‍ പാര്‍ലമെന്റ് തള്ളിയെങ്കിലും അവിശ്വാസപ്രമേയം പരാജയപ്പെട്ടത് നല്കിയ ആത്മവിശ്വാസവുമായാണ് മേയ് തുടര്‍ചര്‍ച്ചകള്‍ തുടങ്ങിയത്. എന്നാല്‍ കരാറില്ലാതെ ബ്രെക്സിറ്റ് നടപടികള്‍ പൂര്‍ത്തിയാക്കില്ലെന്ന ഉറപ്പുലഭിക്കാതെ ചര്‍ച്ചകളില്‍ പങ്കെടുക്കില്ലെന്ന് ജെറമി കോര്ബിന് അറിയിച്ചു.
എല്ലാവര്ക്കും സ്വീകാര്യമായ കരാര്‍ രൂപവത്കരിക്കുന്നതിനാണ് ചര്ച്ചെയന്ന് മേയ് പറഞ്ഞു. പുതിയ ബ്രെക്സിറ്റ് കരാര്‍ മേയ് തിങ്കളാഴ്ച പാര്ലമെന്റിലവതരിപ്പിക്കും. ജനുവരി 29ന് കരാറിന്മേല് വോെട്ടടുപ്പ് നടത്താനാണ് പദ്ധതി.

