ഖത്തര്‍: റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ 2018ല്‍ ഖത്തര്‍ നടത്തിയത് വന്‍ കുതിപ്പ്. എണ്ണായിരത്തോളം പുതിയ കെട്ടിട ലൈസന്‍സുകളാണ് പോയ വര്‍ഷം ഖത്തര്‍ ഭരണകൂടം നല്‍കിയത്. റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് വലിയ ഊര്‍ജ്ജം പകരുന്ന കണക്കുകളാണ് ഖത്തര്‍ ആസൂത്രണ മന്ത്രാലയം പുറത്തുവിട്ടത്.
ഉപരോധത്തിനിടയിലും ഖത്തറില്‍ നിക്ഷേപമിറക്കാന്‍ താല്‍പ്പര്യപ്പെടുന്നവരുടെ എണ്ണം കൂടുന്നുവെന്ന സൂചനകളാണ് ഇതില്‍ നിന്ന് ലഭ്യമാകുന്നത്. ഈ വര്‍ഷവും റിയല്‍ എസ്റ്റേറ്റ് രംഗത്ത് വലിയ മുന്നേറ്റമാണ് ഖത്തര്‍ പ്രതീക്ഷിക്കുന്നത്.8034 പുതിയ കെട്ടിടങ്ങള്‍ക്കുള്ള ലൈസന്‍സാണ് പോയ വര്‍ഷം ഖത്തറില്‍ അനുവദിച്ചത്. ഇത് 2017 നേക്കാളും മൂപ്പത് ശതമാനം കൂടുതലാണ്. വില്ലകള്‍, ഓഫീസ് കെട്ടിടങ്ങള്‍ എന്നിവയ്ക്കുള്ള ലൈസന്‍സുകളാണ് പ്രധാനമായും നല്‍കിയത്.

