തിരുവനന്തപുരം: പത്തനംതിട്ട ജില്ലയിലെ ആദിവാസി സമൂഹത്തിൻ്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സ്നേഹപ്പച്ച ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ മികച്ച സംഘടനയ്ക്കുള്ള ‘മാർഗദർശി പുരസ്ക്കാരം’ തിരുവനന്തപുരം ഡോ.എ.പി.ജെ. അബ്ദുൽ കലാം സ്റ്റഡി സെൻ്റ്റിന് സമ്മാനിച്ചു.
മുൻ രാഷ്ട്രപതി ഡോ.എ പി.ജെ. അബ്ദുൽകലാമിൻ്റെ സ്മരണാർത്ഥം കലാ, സാംസ്കാരിക, വിദ്യാഭ്യാസ, ശാസ്ത്ര, സാങ്കേതിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലയിൽ ഏഴ് വർഷമായി നടത്തുന്ന മികവാർന്ന പ്രവർത്തനങ്ങളാണ് സ്റ്റഡി സെൻ്റെറിനെ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്. പുരസ്കാര വിതരണ സമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.
അഡ്വ. പ്രമോദ് നാരായണൻ എം.എൽ.എ പുരസ്കാരം സമ്മാനിച്ചു. സംസ്ഥാനത്ത് പതിമൂന്ന് കേന്ദ്രങ്ങളിൽ നടത്തുന്ന സൗജന്യ സിവിൽ സർവ്വീസ് ഫൗണ്ടേഷൻ ക്ലാസ്സുകൾ, ഭിന്നശേഷി, വിദ്യാർത്ഥികൾക്കും, നിർദ്ദനരായ വിദ്യാർത്ഥികൾക്കും പഠനത്തിനായി എല്ലാ മാസവും നൽകുന്ന സ്നേഹസ്പർശം പെൻഷൻ പദ്ധതി, തുടങ്ങിയ സാമൂഹ്യ സന്നദ്ധ പ്രവർത്തങ്ങളാണ് ജൂറി കമ്മിറ്റി സ്റ്റഡി സെൻ്റെറിനെ പുരസ്കാരത്തിന് പരിഗണിച്ചതെന്ന് സ്നേഹപച്ച ഡയറക്ടർ രേഖ സ്നേഹപച്ച പറഞ്ഞു.
അഡ്വ. ജിനീഷ് കുമാർ എം.എൽ.എ, സ്പീഡ് കാർട്ടൂണിസ്റ്റ് ജിതേഷ് ജി, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരായ മോഹനൻ നായർ, നവനീത്, രേഷ്മ മറിയം, ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ, സംസാരിച്ചു.