മോസ്കോ: ഉദ്ഘാടന മത്സരത്തില്‍ സൗദി അറേബ്യയ്ക്കെതിരെ തകര്‍പ്പന്‍ ജയവുമായി റഷ്യ വരവറിയിച്ചു. എതിരില്ലാത്ത അഞ്ചുഗോളുകള്‍ക്കാണ് റഷ്യ ഏഷ്യയില്‍നിന്നുള്ള സൗദി അറേബ്യയെ തകര്‍ത്തത്. ഡെനീസ് ചെറിഷേവിന്റെ ഇരട്ടഗോളുകളായിരുന്നു റഷ്യന്‍ വിജയത്തിന്റെ സവിശേഷത.
റഷ്യയുടെ അഭിമാന കളിത്തട്ടായ ലുഷ്നികി സ്റ്റേഡിയത്തില്‍ ആദ്യ പകുതിയില്‍ ആതിഥേയര്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് മുന്നിട്ടുനിന്നു. 12ാം മിനിറ്റില്‍ ഗസിന്സ്ക്കിയിലൂടെ ലീഡ് എടുത്ത റഷ്യ ആദ്യ പകുതിയുടെ അവസാന നിമിഷം ഗോള്‍ എണ്ണം രണ്ടായി ഉയര്‍ത്തുകയായിരുന്നു. ആദ്യ പകുതിയില്‍ സൗദിയുടെ ഭാഗത്തുനിന്ന് കാര്യമായ മുന്നേറ്റങ്ങളുണ്ടായില്ല.
രണ്ടാം പകുതിയില്‍, 71 ാം മിനിറ്റില്‍ ആര്‍ടെം ഡിസ്യൂബ ആതിഥേയരുടെ ലീഡ് ഉയര്‍ത്തി. മൂന്നു ഗോളിന്റെ ലീഡില്‍ പതറിപ്പോയ റഷ്യയെ ഇഞ്ചുറി ടൈമില്‍ നേടിയ രണ്ടു ഗോളുകളിലൂടെ റഷ്യ പൂട്ടിക്കെട്ടി. ചെറിഷേവ് അധികസമയത്തെ ആദ്യഗോള്‍ കണ്ടെത്തിയപ്പോള്‍ കളി അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ ബാക്കിനില്‍ക്കെ അലക്സാണ്ടര്‍ ഗൊളോവിന് റഷ്യയുടെ വിജയം പൂര്‍ത്തിയാക്കി.