അടുത്ത ആഴ്ച ഒളിംപിക്സ് തുടങ്ങാനിരിക്കേ ടോക്കിയോ ഒളിംപിക് വില്ലേജില്‍ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തു. വിദേശത്തു നിന്നെത്തിയ ഒഫീഷ്യലിനാണ് രോഗം സ്ഥിരീകരിച്ചത്.
രോഗിയുടെ വിശദാംശങ്ങള്‍ പുറത്തു വിട്ടിട്ടില്ല. ഇദ്ദേഹത്തെ 14 ദിവസത്തെ ക്വാറന്റീനിലാക്കി. കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് 2020ല്‍ നടക്കേണ്ട ഒളിംപിക്സ് ഈ വര്‍ഷത്തേക്ക് മാറ്റിയത്.


