തൊടുപുഴ: സോക്കര്‍ സ്കൂളിന്റെ സമ്മര്‍ ഫുട്ബോള്‍ കോച്ചിംഗ് ക്യാമ്പ് സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരവുമായ യൂ.ഷറഫലി ഉദ്ഘാടനം ചെയ്തു.
രണ്ടുമാസം നീണ്ടുനില്‍ക്കുന്ന ഫുട്ബോള്‍ ക്യാമ്പിനോടൊപ്പം സ്പോര്‍ട്സ് സൈക്കോളജി ന്യൂട്രീഷന്‍ പേഴ്സണാലിറ്റി ഡെവലപ്മെന്റ് യോഗ സ്പോര്‍ട്സ് മെഡിസിന് കൂടാതെ മൂന്നാര്‍ കണ്ണന് ദേവന് ഹില്‍സ് ഗ്രൗണ്ടില്‍ സോക്കര്‍ ഫെസ്റ്റ് സംഘടിപ്പിച്ചിട്ടുണ്ട് ക്യാമ്പില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് അവസരം നല്‍കും.
കെഎഫ് ഹോണറാറി പ്രസിഡണ്ട് ടോം ജോസ് കുന്നേല്‍ അധ്യക്ഷനാത വഹിച്ചു. തൊടുപുഴ സോക്കര്‍ സ്കൂള്‍ ഡയറക്ടര്റും ഇടുക്കി ജില്ലാ ഫുട്ബോള്‍ അസോസിയേഷന് പ്രസിഡണ്ടുമായ പി എ സലിം കുട്ടി സ്വാഗതം പറഞ്ഞു. ഇടുക്കി ജില്ല ഫുട്ബോള്‍ അസോസിയേഷന് സെക്രട്ടറി സജീവ് എംഎച്ച്, പ്രൊഫഷണല്‍ ഫുട്ബോള്‍ പരിശീലകന് ഹാരി ബെന്നി, ഫുട്ബോള്‍ അസോസിയേഷന് ജോയിന്‍ സെക്രട്ടറിയും സോക്കര്‍ സ്കൂള്‍ പരിശീലകനുമായ അമല്‍ വി ആര്, ട്രഷറര്‍ എബ്രഹാം, അനന്തു ജോസഫ്, മുന്‍ ഫുട്ബോള്‍ താരം ഷമീര്‍ എജെ എന്നിവര്‍ സംസാരിച്ചു. മുന്‍ ഇന്ത്യന്‍ അത്ലറ്റിക് പരിശീലക നിഷ .കെ ജോയ് നന്ദി പറഞ്ഞു.