സുരക്ഷാ സംവിധാനം ശക്തമാക്കാന്‍ തീരുമാനം
തിരുവനന്തപുരം: ശബരിമലയില്‍ ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാന്‍ പൊലീസ്. അയ്യായിരം പൊലീസുകാരെയാണ് തീര്‍ഥാടനക്കാലത്ത് ശബരിമലയില്‍ വിന്യസിക്കുക. മേല്‍നോട്ടത്തിനായി കൂടുതല്‍ എഡിജിപിമാരും ഐജിമാരും സ്ഥലത്തുണ്ടാവും. പ്രായഭേദമെന്യേ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രിം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നടപടി.

ശബരിമല
നിലയ്ക്കലിലും പമ്പയിലും സന്നിധാനത്തുമായാണ് അയ്യായിരം പൊലീസുകാരെ വിന്യസിക്കുക. എഡിജിപി എസ് ആനന്ദകൃഷ്ണന് വിന്യാസത്തിനു മേല്‍നോട്ടം വഹിക്കും. എഡിജിപി അനില്‍ കാന്തിനും ഐജി മനോജ് എബ്രഹാമിനുമാണ് മേല്‍നോട്ടച്ചുമതല. രണ്ട് ഐജിമാരും എട്ട് എസ് എസ്പിമാരും ശബരിമലയിലുണ്ടാവും.
ലോകം കീഴടക്കാന്‍ ഷിനാജ് ഓസ്ട്രേലിയന്‍ സൈക്കിള്‍ മാരത്തണ്ണിലേക്ക്


