കോട്ടയം: കെവിന് വധക്കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് പ്രതിഭാഗം അഭിഭാഷകന് കോടതിയെ അറിയിച്ചു. പ്രതികളുടെ ജാമ്യാപേക്ഷ ചൊവ്വാഴ്ച കോടതി പരിഗണിച്ചപ്പോഴാണ് പുതിയ നീക്കവുമായി പ്രതിബാഗം രംഗത്തുവന്നത്. കേസില്‍ കെവിന്റെ മുങ്ങിമരണം പോലീസ് കൊലപാതകം ആക്കാന്‍ ശ്രമിക്കുകയാണെന്നും അഭിഭാഷകന് കോടതിയില്‍ അറിയിച്ചു. കെവിന്റെ കൊലപാതക കേസില്‍ പോലീസുകാരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്കിയ ഹര്‍ജിയും ചൊവ്വാഴ്ചയാണ് ഹൈക്കോടതി പരിഗണിച്ചത്. എഎസ്ഐ ബിജു, കോണ്‍സ്റ്റബില്‍ അജയകുമാര്‍ എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്നാണ് സര്‍ക്കാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മുഖ്യസാക്ഷി അനീഷിനെ നുണപരിശോധനക്ക് വിധേയമാക്കണമെന്നാണ് പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ട പ്രധാന കാര്യം.
കേസിലെ പ്രധാനസാക്ഷിയും കെവിന്റെ ബന്ധുവുമായ അനീഷിന്റെ മൊഴി കള്ളമാണ്, അനീഷിന്റെ മൊഴി വിശ്വാസയോഗ്യമല്ലന്ന് പ്രതിഭാഗം കോടതിയില്‍ അറിയിച്ചു.കെവിന് വധക്കേസിലെ പ്രധാനപ്രതിയും നീനുവിന്റെ പിതാവുമായ ചാക്കോയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് പ്രതിഭാഗം പുതിയ തന്ത്രവുമായി രംഗത്തെത്തിയത്. നിലവില്‍ പോലീസ് നടത്തുന്ന അന്വേഷണം വിശ്വാസ യോഗ്യമല്ലെന്ന് പറഞ്ഞ പ്രതിഭാഗം കേസില്‍ സിബിഐ അന്വേഷണം വേണമെന്നും അനിഷീനെ നുണ പരിശോധനക്ക് വിധേയമാക്കണമെന്നും ആവശ്യപ്പെട്ടു.
അനീഷ് പലതവണം മൊഴിമാറ്റിയിട്ടുണ്ട്. സംഭവത്തിലെ ഏക സാക്ഷിയായ അനീഷിനെ സംശയത്തിന്റെ നിഴലില്‍ ആക്കാനാണ് പ്രതിഭാഗത്തിന്റെ നീക്കം. നീനുവിന് മാനസിക രോഗം ഉണ്ടെന്ന് കോടതിയില്‍ വാദിച്ചതിന് പിന്നാലെയാണ് പുതിയ നീക്കവുമായി പ്രതിഭാഗം രംഗത്തെത്തിയത്. ജാമ്യാപേക്ഷയില്‍ തീരുമാനം പറയുന്നത് കോടതി ബുധനാഴ്ചത്തേക്ക് മാറ്റി.
രക്ഷപ്പെടുന്നതിനിടെ പുഴയില്‍ വീണാണ് പ്രതിമരിച്ചത്. എന്നാല്‍ പോലീസ് മുങ്ങിമരണത്തെ കൊലപാതകം ആക്കാന്‍ ശ്രമിക്കുകയാണ്. തങ്ങളെ മനപ്പൂര്‍വ്വം കുടുക്കാനാണ് പോലീസിന്റെ നീക്കം. നിരപരാധിത്വം തെളിയിക്കാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സി തന്നെ കേസ് അന്വേഷണം ഏറ്റെടുക്കണമെന്നാണ് പ്രതിഭാഗത്തിന്റെ ആവശ്യം.
കെവിനെ അക്രമി സംഘം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത് തന്നെയാണ് എന്ന സംശയം ബലപ്പെടുത്തുന്ന വിവരങ്ങളാണ് അനീഷ് വെളിപ്പെടുത്തിയിരുന്നത് ഇത് കേസില്‍ ഷാനു ചാക്കോ അടക്കമുള്ളവര്‍ക്ക് വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതോടെയാണ് നിര്‍ണ്ണായക നീക്കവുമായി അഭിഭാഷകന് കോടതിയിലെത്തിയത്.


