കൊച്ചി: പ്രളയക്കെടുതിയില്‍ നാശം സംഭവിച്ച മേഖലകളില്‍ മുഖ്യമന്ത്രി പിണറായി വിജയന് സന്ദര്‍ശനം നടത്തുകയാണ്. ഏറ്റവും കൂടുതല്‍ ദുരിതം വിതച്ച മൂന്നു ജില്ലകളിലാണ് മുഖ്യമന്ത്രി സന്ദര്‍ശനം നടത്തുന്നത്.

എട്ടു മണിക്ക് തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം യാത്ര പുറപ്പെട്ട അദ്ദേഹം ചെങ്ങന്നൂരില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു. അവിടെ നിന്ന് കോഴഞ്ചേരിയിലെ ക്യാമ്പുകള്‍ സന്ദര്‍ശിച്ച ശേഷം ആലപ്പുഴയിലേക്ക് പോകും.
പതിവ് അവലോകന പരിപാടികളെ ബാധിക്കാത്ത തരത്തിലാണ് സന്ദര്‍ശനം ക്രമീകരിച്ചിരിക്കുന്നത്. എറണാകുളം നോര്‍ത്ത് പറവൂരിലെ ദുരിതാശ്വാസ ക്യാമ്പുകളും അദ്ദേഹം സന്ദര്‍ശിക്കും. പിന്നീട് തൃശൂര്‍ ചാലക്കുടിയിലെ ക്യാമ്പ് സന്ദര്‍ശിച്ച ശേഷം അദ്ദേഹം തിരുവനന്തപുരത്തേക്ക് മടങ്ങും.



