മൂവാറ്റുപുഴ: മാനാറി ഭാവന ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ പാറപ്പാട്ട് മുരളീധരന് നായര്‍ അനുസ്മരണവും എന്‍ഡോമെന്റ് വിതരണവും ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പായിപ്ര കൃഷ്ണന് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ.എം. രാജമോഹനന് അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി കമ്മറ്റി അംഗം കെ.എന്‍. മോഹനന് സ്വാഗതം പറഞ്ഞു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗം കെ.പി.. രാമചന്ദ്രന് മുരളീധരന് നായര്‍ അനുസ്മര പ്രഭാഷണം നടത്തി. ജില്ലാ ലൈബ്രറികൗണ്‍സില്‍ ജോയിന്റെ സെക്രട്ടറി സി.കെ. ഉണ്ണി എന്‍ഡോമെന്റ് വിതരണം നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ പി. എസ്. ഗോപകുമാര്‍, എം.എസ്. ശ്രീധരന് , സുമ ഗോപി എന്നിവര്‍ സംസാരിച്ചു.

