കൊല്‍ക്കത്ത: ഇന്ത്യയുടെ പ്രമുഖ ടേബിള്‍ ടെന്നീസ് താരവും ഒളിംപ്യനുമായ സൗമ്യജിത്ത് ഘോഷ് പീഡനക്കേസില്‍ കുടുങ്ങി. 18 കാരിയാണ് താരത്തിനെതിരേ പോലീസില്‍ പരാതി നല്‍കിയത്. ഇതേ തുടര്‍ന്ന് 24 കാരനായ സൗമ്യജിത്തിനെതിരേ പോലീസ് കേസെടുത്തു. വിവാഹവാഗ്ദാനം നല്കി തന്നെ നിരവധി തവണ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പോലീസിനു നല്കിയ പരാതിയില്‍ പെണ്‍കുട്ടി ആരോപിക്കുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ നിരവധി തവണ സൗമ്യജിത്ത് തന്നെ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.

