മൂവാറ്റുപുഴ: മൂവാറ്റുപുഴ, കോതമംഗലം നിയോജക മണ്ഡലങ്ങളില്‍ വെള്ളപൊക്കത്തെ തുടര്‍ത്ത് ദുരിതമനുഭവിക്കുന്നവര്‍ക്ക് പ്രവാസി മലയാളികളുടെ കൈത്താങ്ങ്. മൂവാറ്റുപുഴ, കോതമംഗലം പ്രദേശങ്ങളില്‍ നിന്നും വിദേശത്ത് ജോലി ചെയ്യുന്നവരുടെ സംഘടനയായ ആശ്രയത്തിന്റെയും, കെയര്‍ എം.ഡി.ഇസ്മയില്‍ റാവുത്തറുടെയും നേതൃത്വത്തിലാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ വിതരണം ചെയ്യുന്നതിനായി കുട്ടികളുടെ ഉടുപ്പുകളും, സ്ത്രീകളുടെ നൈറ്റികളും, അരി അടക്കമുള്ള പല വഞ്ചന സാധനങ്ങള്‍ അടങ്ങിയ മൂന്ന് കോടിയോളം രൂപയുടെ സാധനങ്ങള്‍ മൂവാറ്റുപുഴയിലെത്തിയത്. ഇന്നലെ മൂവാറ്റുപുഴയിലെത്തിയ കണ്ടയ്നറുകള്‍ എല്‍ദോ എബ്രഹാം എം എല്‍ എ യുടെ നേതൃത്വത്തില്‍ ഏറ്റു വാങ്ങി. മുന്‍ എംഎല്‍എ ജോസഫ് വാഴയ്ക്കന്, ജോണ്‍ തെരുവത്ത്, സുബൈര്‍ പാലത്തിങ്കല്‍, കെ.എം പരീത്, എം.എ.സഹീര്‍ ‘ പി.എം.ഏലിയാസ് , മുഹമ്മദ് റഫീഖ്, കെ.കെ. ശ്രീകാന്ത് സംമ്പന്ധിച്ചു. സാധനങ്ങള്‍ പായ്ക്ക് ചെയ്ത ശേഷം അടുത്ത ദിവസം വിതരണം നടക്കും..

