മൂവാറ്റുപുഴ: മൂവാറ്റുപുഴ സെന്‍ട്രല്‍ മഹല്ല് ജമാഅത്തിന്റെയും ജംഇയത്തുല്‍ ഉലമാ ഹിന്ദിന്റെയും സംയുക്താഭിമുഖ്യത്തില്‍ മൂവാറ്റുപുഴ പരിസര പ്രദേശങ്ങളിലെ പ്രളയ ബാധിത കുടുംബങ്ങള്‍ക്കുള്ള സഹായ വിതരണം ചെയ്തു. ജാതി-മത ഭേദമന്യേ 500 ഓളം കുടുംബങ്ങള്‍ക്കാണ് ഗ്യാസ് അടുപ്പ്, ബെഡ്, മിക്സി, ഫാന്‍, മറ്റ് ഗൃഹോപകരണങ്ങള്‍, പല വ്യഞ്ജന സാധനങ്ങള്‍ തുടങ്ങിയവ വിതരണം ചെയ്തത്. മഹല്ല് ഇമാം ഇഅ്ജാസുല്‍ കൗസരി അല്‍-ഖാസിമി വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. മഹല്ല് പ്രസിഡന്റ് കെ.കെ.ബഷീര്‍, സെക്രട്ടറി എം.ജെ.ഷംസുദ്ധീന്, വൈസ് പ്രസിഡന്റ് പി.എം.അബ്ദുള്‍ സലാം, അസിസ്റ്റന്റ് ഇമാം ഇ.എ.ഫസലുദ്ധീന്‍ മൗലവി, അഷ്റഫ് കരിമക്കാട്ട്, എം.എം.മുഹമ്മദ്, എന്‍.യു.അമീര്‍, എ.എം.അബ്ദുല്‍ സലാം, കെ.പി.സിറാജ്, കെ.പി.അബ്ദുല്‍ കരീം, പി.എസ്. അബ്ദുല്‍ ഖാദര്‍ എന്നിവര്‍ സമ്പന്ധിച്ചു.


