മൂവാറ്റുപുഴ: ഓട്ടോ ഡ്രൈവറുടെ സത്യസന്ധത കിരണ്‍ ലഭിച്ചത് വിലപ്പെട്ട രേഖകളും പണവും. ആരക്കുഴ ജംഗ്ഷനിലെ ഓട്ടോ സ്റ്റാന്‍ഡില്‍ ഓടുന്ന കെ.എച്ച്. സക്കീറിനാണ് വള്ളക്കാലില്‍ ഹോസ്പിറ്റല്‍ പരിസരത്ത് നിന്ന് പേഴ്സ് കളഞ്ഞുകിട്ടിയത്. സക്കീര്‍ വിവരം സി ഐ ടി യു യൂണിറ്റ് സെക്രട്ടറി എസ്.സജീവിനെ അറിയിക്കുകയായിരുന്നു. സെക്രട്ടറിയുടെ ഇടപെടല്‍ മൂലം ഉടമസ്ഥനായ വള്ളക്കാലി ജംഗ്ഷന് സമീപം താമസിക്കുന്ന ജി.കിരണ്‍ എന്ന യുവാവിനെ കണ്ടെത്തി പണവും രേഖകളും അടങ്ങിയ പേഴ്സ് ഉടമയെ ഏല്‍പ്പിച്ചു.

