ദിവസവും കാറില്‍ പാട്ടും കേട്ട് സന്തോഷത്തോടെ യാത്ര ചെയ്ത് ഓഫീസില്‍ എത്തുന്ന ഏതെങ്കിലും മുതലാളിമാര്‍ അറിയുന്നുണ്ടോ കിലോമീറ്ററുകള്‍ നാടാണ് ഓഫീസില്‍ എത്തുന്ന തൊഴിലാളികളുടെ ദുഃഖം. എന്നാല്‍ ഇവിടെ ഒരു സിഇഒ ആ ദുഃഖം നേരിട്ട് കാണുകയും പരിഹാരം കണ്ടെത്തുകയും ചെയ്തിരിക്കുകയാണ്.

അമേരിക്ക ആസ്ഥാനമായ ബെല്‍ഹോപ്സ് എന്ന സ്ഥാപനത്തിന്റെ സിഇഒ ലുക്ക് മാര്ക്ലിങ് ആണ് തന്റെ സ്ഥാപനത്തിലെ പുതിയ തൊഴിലാളിയായ അലബാമ സ്വദേശി വാള്‍ട്ടറിനു തന്റെ കാര്‍ സമ്മാനമായി നല്‍കിയത്. കൃത്യ സമയം പാലിക്കാനായി ഓടിപ്പെടഞ്ഞു എത്തിയ വാള്‍ട്ടറിനോട് മാര്ക്ലിങ് വൈകുന്നതിന്റെ കാര്യം ചോദിച്ചപ്പോഴാണ് വാഹന സൗകര്യം ഇല്ലാത്തതിനാല്‍ താന്‍ എന്നും 32 കിലോമീറ്റര്‍ നടന്നാണ് ഓഫീസില്‍ എത്തുന്നത് എന്ന് അറിയിച്ചത്.
ജോലിയോടുള്ള വാള്‍ട്ടറിന്റെ ആത്മാര്‍ത്ഥത മാര്കലിംഗിനു ഇഷ്ടപ്പെട്ടു.കത്രീന കൊടുങ്കാറ്റില്‍ വീടും കിടപ്പാടവും നഷ്ടപ്പെട്ട ആളാണ് വാള്‍ട്ടര്‍ എന്ന് കൂടി അറിഞ്ഞതോടെ മാര്ക്ലിങ് രണ്ടാമതൊന്നു ആലോചിക്കാന്‍ നില്‍ക്കാതെ തന്റെ 2014 മോഡല്‍ ഫോര്‍ഡ് കാറിന്റെ താക്കോല്‍ എടുത്ത് വാള്‍ട്ടറിനു നല്കി. നിറഞ്ഞ കണ്ണുകളോടെയാണ് വാള്‍ട്ടര്‍ തന്റെ ബോസില്‍ നിന്നും ആ സമ്മാനം സ്വീകരിച്ചത്.


